USALatest NewsNewsInternationalCrime

നവജാത ശിശുവിനെ മോഷ്ടിച്ചത് ബാഗില്‍ ഒളിപ്പിച്ച് : 20 വര്‍ഷത്തിനു ശേഷം 52 കാരിയുടെ വെളിപ്പെടുത്തല്‍

ഫ്ലോറിഡ: ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ മോഷ്ടിച്ചത് ബാഗില്‍ ഒളിപ്പിച്ച്. ലോകം ഈ സത്യം പുറത്തറിഞ്ഞത് 20 വര്‍ഷങ്ങള്‍ക്കു ശേഷം. അമേരിക്കയലെ ഫ്ലോറിഡയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ശിശുവിനെ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഗ്ലോറിയ വില്യംസാണ് കോടതി മുന്‍പാകെ സത്യം വെളിപ്പെടുത്തിയത്.

സംഭവം നടന്നതിങ്ങനെ. 1998ല്‍ ഗ്ലോറിയയ്ക്ക് തന്‌റെ രണ്ടു കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതില്‍ നിന്നും നിയമപരമായ വിലക്കു വന്നിരുന്നു. വിവാഹേതര ബന്ധത്തില്‍ ഗര്‍ഭിണിയാകുന്നതും പിന്നീട് അബോര്‍ഷന്‍ നടന്നതും ഗ്ലോറിയയെ മാനസികമായി തളര്‍ത്തി. പീന്നീട് ജാക്‌സണ്‍ വില്ലേയിലേക്ക് പോകുകയും അവിടെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയും ചെയ്തു. ഇവിടെ വയ്ച്ചാണ് കുഞ്ഞിനെ മോഷ്ടിച്ചത്. കാമിയ മോബ്ലി എന്ന് കുഞ്ഞിന് പേരിടുകയും വളര്‍ത്തി വരികയുമായിരുന്നു.

എന്നാല്‍ 20 വയസായ കാമിയയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈവശമില്ല എന്ന് തിരിച്ചറിഞ്ഞതോടെ ഇത് കാമിയ സുഹൃത്തുമായി പങ്കു വയ്ക്കുകയും പീന്നീട് നടത്തിയ അന്വേഷണത്തില്‍ സത്യം പുറത്തു വരികയുമായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കുഞ്ഞിന്‌റെ യഥാര്‍ഥ മാതാവാരെന്ന് ഗ്ലോറിയ വെളിപ്പെടുത്തി. കുഞ്ഞിന്‌റെ അമ്മ ഷനാറാ മോബ്ലിയോട് കാര്യങ്ങള്‍ ഗ്ലോറിയ തുറന്നു പറയുകയും ചെയ്തിരുന്നു. ഗ്ലോറിയയുടെ വിചാരണ നടപടികള്‍ തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button