ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് വില്‍പ്പനാന്തര സേവനവുമായി ഫ്ലിപ്പ്കാര്‍ട്ട്. ഒരു വര്‍ഷം 49 രൂപ നൽകി ഫോണിന്‍റെ എല്ലാ തകരാറുകളും പരിഹരിക്കുന്ന പൂര്‍ണ്ണ മൊബൈല്‍ സംരക്ഷണ പ്രോഗ്രാമാണ് കമ്പനി അവതരിപ്പിക്കുക. ഏതൊരു റിപ്പയറുകളും പത്ത് ദിവസത്തിനുളളില്‍ പരിഹരിക്കുമെന്നു ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയുന്നെങ്കിലും മൊബൈല്‍ ഫോണ്‍ മോഷണം പോകുന്ന കേസുകളില്‍ കമ്ബനിക്ക് യാതൊരു വിധമായ ഉത്തരവാദിത്ത്വവും ഉണ്ടായിരിക്കില്ല. ഈ ആഴ്ച്ച വില്‍പ്പന ആരംഭിക്കുന്ന അസൂസ് ഫോണുകളിലായിരുക്കും സേവനം ആദ്യമായി ലഭ്യമാക്കുക.മറ്റ് ബ്രാന്‍ഡ് ഫോണുകളിലേക്കും മോഡലുകളിലേക്കും സേവനം വൈകാതെ വ്യാപിപ്പിക്കും. വില്‍പ്പനയ്ക്കൊപ്പം വില്‍പ്പനാന്തര സേവനം കൂടി നല്‍കുന്നതിലൂടെ വിപണി വിഹിതം മുപ്പത് ശതമാനത്തിനടുത്ത് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്‌ളിപ്പ്കാർട്ട്. ആദ്യമായാണ് ഒരു ഓണ്‍ലൈന്‍ കമ്ബനി ഇത്തരത്തിലൊരു സേവനം ഇന്ത്യയില്‍ നല്‍കുന്നത്.
Also read ; ട്വിറ്റര്‍ കീഴടക്കി ഓണ്‍ലൈന്‍ സെക്‌സ് വെബ്‌സൈറ്റുകള്‍
Post Your Comments