തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് നാളെയും ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളമടക്കം പത്ത് സംസഥാനങ്ങള്ക്കാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ദിവസം നിര്‍ണ്ണായകമെന്നും കടലില്‍പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
രാജ്യത്ത് കാലാവസ്ഥ വ്യതിയാനം എട്ടാം തീയതി വരെ രൂക്ഷമായിരിക്കും. കേരളത്തിലെ അന്തരീക്ഷത്തില്‍ പൊടികാറ്റിന് സാധ്യതയില്ലെങ്കിലും ശക്തമായ ഇടിമിന്നലോട് കൂടി മഴ പെയ്യും. കേരളത്തില്‍ നിന്ന് മാറി ലക്ഷദീപിന് സമീപം കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും ഇത് വടക്കന്‍ കര്‍ണ്ണാടക, മറാത്തവാഡാ,ദക്ഷിണ മധ്യപ്രദേശിലെ ചില ഭാഗങ്ങളെ ബാധിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments