യുഎഇ: കഴിഞ്ഞ ദിവസം കേരള സംസ്ഥാന സർക്കാർ എസ്എസ്എൽസി ഫലം സ്എസ്എൽസി പരീക്ഷ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ യുഎയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് 544കുട്ടികളായിരുന്നു എസ്എസ്എൽസി പരീക്ഷ എഴുതിയിരുന്നത്. ഇതിൽ 55 കുട്ടികളും എല്ലാ വിഷയങ്ങൾക്കും A+ നേടി. 55 കുട്ടികളിൽ 37 പേർ അബുദാബി മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഇതേ സ്‌കൂളിലെ 30കുട്ടികൾക്ക് ഒരു വിഷയത്തിൽ A ആയത് മൂലമാണ് മുഴുവൻ A+ നഷ്ടപ്പെട്ടത്.
ന്യൂ ഇന്ത്യൻ മോഡേൺ സ്‌കൂളിൽ 100ശതമാനമാണ് വിജയം. അൻപത് കുട്ടികളാണ് ഈ സ്‌കൂളിൽ നിന്നും പരീക്ഷ എഴുതിയത് . 23 ആൺകുട്ടികളും, 27 പെൺകുട്ടികളും. ഇവരിൽ നാല് കുട്ടികളൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. ഒൻപത് കുട്ടികൾക്ക് 9A+ഉം ഒരു A യും ലഭിച്ചു.
ALSO READ:എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു
ന്യൂ ഇന്ത്യൻ മോഡേൺ സ്‌കൂളിൽ ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കിയത് അസ്‌ലഹ റിസ്‌വാന, ഹിബ നൗറിൻ എന്നിവരാണ്. ആൺകുട്ടികളിൽ മുഹമ്മദ് അബ്‌ദുൾ ജലീൽ, ഹമീദ് ബദുറുദീൻ എന്നിവരാണ് ഉയർന്ന വിജയം കരസ്ഥമാക്കിയത്.
മോഡൽ ഗൾഫ് സ്‌കൂളിൽ 76 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ നാല് കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ ലഭിച്ചു. ഇതേ സ്‌കൂളിലെ മൂന്ന് കുട്ടികൾ കണക്കിൽ തോൽക്കുകയും ചെയ്‌തു. ഈ വർഷത്തെ റിസൾട്ട് തൃപ്തികരമല്ലെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
ഷാർജ ന്യൂ ഇന്ത്യൻ മോഡേൺ സ്‌കൂളിൽ നിന്ന് 55 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ മൂന്ന് കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ നേടാനായി.
Post Your Comments