Latest NewsNewsGulf

മുഖം മറയ്ക്കാത്തതിന് സേവനം നിഷേധിച്ച ക്ലാര്‍ക്കിനോട് സൗദി വനിതയുടെ കിടിലം മറുപടി

റിയാദ്: മുഖം പൂര്‍ണമായി മറയ്ക്കുന്ന നിഖാബ് ധരിക്കാത്തിനാൽ തനിക്ക് സേവനം നിഷേധിച്ച ക്ലാര്‍ക്കിനോട് സൗദി വനിതയുടെ കിടിലം മറുപടി. കാലം മാറിയതറിഞ്ഞില്ലേയെന്നാണ് യുവതി മറുപടി നൽകിയത്. സൗദി നീതിന്യായ മന്ത്രാലയത്തിൽ എത്തിയ വനിത നിഖാബ് ധരിക്കാത്തിനാലാണ് ക്ലാര്‍ക്ക് സേവനം നിഷേധിച്ചത്. സൗദിയിലെ പ്രശസ്ത ടിവി ഷോ ആയ എം.ബി.സിയിലെ കലാം നവായിം പരിപാടിയുടെ സഹ അവതാരിക മുന അബൂ സുലൈമാനാണ് ഈ അനുഭവമുണ്ടായത്. യുവതിയുടെ പ്രതികരണത്തെ തുടർന്ന് 10 മിനുട്ടുകൊണ്ട് ആവശ്യപ്പെട്ട രേഖ നല്‍കി. അധികൃതർ യുവതിയോട് മാപ്പും പറഞ്ഞു.

also read: സൗദിയില്‍ അവസരങ്ങള്‍: ഇന്റര്‍വ്യൂ സ്കൈപ്പില്‍

സൗദി കോടീശ്വരന്‍ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാലിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്റെ സ്ഥാപക സെക്രട്ടറി ജനറല്‍ കൂടിയായ മുന തന്റെ അനുഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തതോടെ സംഭവം വിവാദമായി.
5.3 ലക്ഷം പേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ എത്തി. തുടർന്ന് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുനയോട് മാപ്പ് പറഞ്ഞു. ഇതിന് ശേഷം മുന ട്വീറ്റ് പിൻവലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button