ബംഗളൂരു: കേനേദ്രത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിലാണ് മോദിയുടെ പ്രതിരോധം. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം.
ഇന്ത്യന്‍ പട്ടാളത്തെ കോണ്‍ഗ്രസ് അവമതിക്കുകയാണ്. വന്ദേമാതരത്തെ രാഹുല്‍ ഗാന്ധി ബഹുമാനിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. 2006ല്‍ കശ്മീരില്‍ നടന്ന പട്ടാള നടപടിയായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങളെ മോദി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കോണ്‍ഗ്രസ് രാഷ്ട്രീയ വത്കരിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കലബുര്‍ഗിയിലെ സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിച്ച അദ്ദേഹം ജനറല്‍ തിമ്മയ്യയെയും ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും ഇകഴ്ത്താന്‍ മുന്‍ സര്‍ക്കാര്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ബെള്ളാരിയെ കൊള്ളക്കാരുടെയും ചൂഷകരുടെയും നാടായി ചിത്രീകരിക്കുകയാണെന്നും ഖനനനയം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments