Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഉമേഷ് ക്രൂരനായ ‘പുരുഷവേശ്യ’ പീഡിപ്പിച്ചിട്ടുള്ളത് നിരവധി സ്ത്രീകളെയും കുട്ടികളെയും : കഥകൾ ഇങ്ങനെ

തിരുവനന്തപുരം: വാഴമുട്ടത്തെ കണ്ടൽക്കാടിനുള്ളിൽ വിദേശവനിതയെ കൊലപ്പെടുത്തിയതു ക്രൂരമായ കൂട്ടമാനഭംഗത്തിനിരയാക്കിയാണെന്ന് കണ്ടെത്തി. മാനഭംഗം സ്ഥിരീകരിച്ചതിനാൽ യുവതിയുടെ പേരോ മറ്റു വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുന്നതു നിയമലംഘനമാണെന്ന് ഡി ജിപി അറിയിച്ചു. വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. സുഹൃത്തായ ഉദയനുമൊത്തു ചേർന്നു യുവതിക്കു ലഹരിമരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി നാലുതവണ മാനഭംഗപ്പെടുത്തി.

വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി കണ്ടൽക്കാട്ടിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ഇരുവരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയുംതുടർന്നുള്ള മല്പിടിത്തത്തിൽ യുവതി മരണപ്പെടുകയുമായിരുന്നു. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നതായും പൊലീസ് സൂചിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞു വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീഴുകയായിരുന്നു. ശിരസ്സ് അറ്റുപോകുകയും ചെയ്തു.

read also: വിദേശ വനിതയുടെ കൊലപാതകം : പ്രതികള്‍ മുന്‍പും സ്ത്രീകളെ പീഡിപ്പിച്ചു: വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറു കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടൽക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.കൊലപാതകശേഷവും സാധാരണപോലെ ഇവര്‍ പെരുമാറി.

എന്നാല്‍ മൃതദേഹം കണ്ടെത്തിയ തുരത്തിലെ പ്രധാനികള്‍ ഇവരായിരുന്നുവെന്ന് പോലീസ് മനസിലാക്കിയതോടെയാണ് അന്വേഷണം ഉമേഷിലേക്കും ഉദയനിലേക്കും എത്തിയത്. മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ പര്യായമെന്ന് പോലീസ്. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 13 കേസുകള്‍ ഉമേഷിന്റെ പേരിലുണ്ട്. ഉദയന്റെ പേരില്‍ ആറും.

പ്രദേശവാസികള്‍ക്കും കോവളത്തെ വ്യാപാരികള്‍ക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ പോലും പലരും തയാറായില്ല. പ്രദേശത്തെ ചില പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് ഇവര്‍ക്കു വളമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button