ആരോഗ്യത്തിന് ഗുണകരമായ പാനീയങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്.
ഏതിനും രണ്ടു വശമുണ്ടെന്നു പറയുന്നതു പോലെത്തന്നെ ഗ്രീന്‍ ടീയ്ക്കും ഗുണങ്ങളും ദോഷവശങ്ങളുമുണ്ട്. എന്താണെന്നല്ലേ ?
രാവിലെ തന്നെ ഗ്രീന്‍ ടീ കുടിക്കരുത്. വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിന്റെ തുലനാവസ്ഥ നഷ്ടപ്പെടുത്താന്‍ കാരണമാകുന്നു. തന്നെയുമല്ല ഗ്രീന്‍ ടീ കുടിച്ചാല്‍ ധാരാളം വെള്ളം കുടിക്കുകയും വേണം.
ഗ്രീന്‍ ടീ കുടിക്കുന്നത് കൂടുതല്‍ മൂത്രവിസര്‍ജ്ജനത്തിനുള്ള സാധ്യതയുണ്ട്. അതു ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക.
നമുക്കുള്ള മറ്റൊരു ശീലമാണ് രാത്രിയില്‍ ഗ്രീന്‍ ടീ കുടിക്കുന്നത്. രാത്രിയില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. നല്ലവണ്ണം നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരും.
കൂടാതെ ദിവസവും മൂന്നില്‍ കൂടുതല്‍ തവണ ഗ്രീന്‍ ടീ കുടിക്കുന്നവര്‍ ശ്രദ്ധിക്കുക. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും പ്രകൃതി ദത്ത മിശ്രിതങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം ശരീരത്തെ തകരാറിലാക്കും.
Post Your Comments