ബോസ്റ്റണ്‍: ദീര്‍ഘായുസ്സ് വേണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടോ? അതിനായി ചില നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മതി. നല്ല ഭക്ഷണം, വ്യായാമം, ശരിയായ തൂക്കം, മദ്യ ഉപയോഗത്തിലെ നിയന്ത്രണം, പുകവലിവര്‍ജനം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണെന്ന് പണ്ടേ പറഞ്ഞുകേള്‍ക്കുന്നതാണ്.
എന്നാല്‍, ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷത്തോളം അധികം ഭൂമിയില്‍ ജീവിക്കാമെന്നുള്ള പുതിയ കണക്കാണ് യുഎസില്‍ നിന്നുള്ള പഠനസംഘം നിരത്തുന്നത്.
ഹാര്‍വാഡ് ടിഎച്ച് ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് യുഎസിലെ സ്ത്രീകളിലും പുരുഷന്മാരിലും പഠനം നടത്തിയത്. 78,865 സ്ത്രീകളെയും 44,354 പുരുഷന്മാരെയും ഇവര്‍ പഠനവിധേയമാക്കി. നല്ല ജീവിതശീലങ്ങളുള്ള സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 14 വര്‍ഷവും പുരുഷന്മാരുടേത് 12 വര്‍ഷവും കൂടുമെന്നാണ് കണ്ടെത്തല്‍.
Post Your Comments