Latest NewsKeralaIndiaNews

കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത. രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മെയ് 5 മുതല്‍ ഏഴുവരെയാണ് മഴയ്ക്ക് സാധ്യത.

Related image

ശക്തമായ പൊടിക്കാറ്റിലും പേമാരിയിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലായി നൂറിലേറെ പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉത്തരേന്ത്യയിലെ കൊടുങ്കാറ്റ്: മരണസംഖ്യ 96 ആയി

ശക്തമായ പൊടിക്കാറ്റിനേയും പേമാരിയേയും തുടര്‍ന്ന് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളില്‍ 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍ രംഗത്തെത്തിയിരുന്നു.

up and rajasthan

ഇപ്പോള്‍ നിലനില്‍ക്കുന്ന പൊടിക്കാറ്റും പേമാരിയും അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകൂടി തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

വടക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ ജമ്മു-കശ്മീരിനോടു ചേര്‍ന്നു രൂപംകൊണ്ട ന്യൂനമര്‍ദ്ദപാത്തിയാണ് പഞ്ചാബ്-ഹരിയാനയിലൂടെ വന്ന് ഉത്തരേന്ത്യയില്‍ നാശംവിതച്ച ചുഴലിക്കൊടുങ്കാറ്റായത്.

LIVE UPDATES: At least 72 people killed in deadly dust storm; UP, Rajasthan badly affected

ഇന്നലെ രാത്രിയുണ്ടായ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്ന് വന്‍മരങ്ങള്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്ക് കടപുഴകിവീണാണ് മരണങ്ങളിലേറെയും.

Image result for Over 100 Dead After Storm, Rain Hit Uttar Pradesh, Rajasthan: 10 Points

വൈദ്യുതിക്കാലുകള്‍ മറിഞ്ഞ് വീണ് പലയിടങ്ങളിലും തീപിടുത്തമുണ്ടായി. ആഗ്ര ജില്ലയിലാണ് കൂടുതല്‍ മരണം രേഖപ്പെടുത്തിയിര്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button