Latest NewsKeralaNews

ലൈംഗിക സുഖത്തിനു വേണ്ടി സൗമ്യ കിടപ്പറ പങ്കിട്ടത് ജാതകപൊരുത്തം നോക്കി : കടുത്ത ജാതകവിശ്വാസിയായ സൗമ്യയെ കുറിച്ച് വിശ്വസിക്കാനാകാത്ത കാര്യങ്ങള്‍

പിണറായി : ലൈംഗിക സുഖത്തിനു വേണ്ടി സൗമ്യ കിടപ്പറ പങ്കിട്ടത് ജാതകപൊരുത്തം നോക്കി. കടുത്ത ജാതകവിശ്വാസിയായ സൗമ്യയെ കുറിച്ച് വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്.
സ്വന്തം സുഖത്തിനുവേണ്ടി മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ കുറിച്ച് അവിശ്വസനീയ വിവരങ്ങള്‍ പുറത്ത്.

സൗമ്യ കാമുകന്മാരെ തിരഞ്ഞെടുക്കുന്നത് ജാതകപൊരുത്തം നോക്കി. കാമുകന്മാരുമായി മനപൊരുത്തം വന്നാല്‍ പിന്നീട് ജാതക പൊരുത്തം നോക്കും. ഇടപാടുകാര്‍ ജാതകം കൊണ്ടുവന്നില്ലെങ്കില്‍ പിന്നീടു അവരെ അകറ്റി നിര്‍ത്തും. ജാതകം കൊണ്ടുവരുന്നവരുമായിട്ടെ ബന്ധം തുടരുകയുള്ളൂ. ജാതകപൊരുത്തമില്ലാത്ത പലരേയും സൗമ്യ ഒഴിവാക്കിയിട്ടുണ്ട്. സൗന്ദര്യവും പണവും ഉള്ളവരെപ്പോലും ജാതക പൊരുത്തം ഇല്ലെങ്കില്‍ സൗമ്യ അടുപ്പിക്കാറില്ല. സൗമ്യക്ക് അത്രയ്ക്ക് വിശ്വസമാണ് ജാതകത്തിലും ജോതിഷത്തിലും.

ഇത്തരത്തില്‍ ജാതക പൊരുത്തം നോക്കി ബന്ധം സ്ഥാപിച്ചതാണ് പതിനാറുകാരന്‍. സൗമ്യയുടെ എല്ലാ ഇടപാടുകള്‍ക്കും കൂട്ടായി നില്‍ക്കുന്നത് പടന്നക്കരയിലെ തന്നെ ഈ യുവാവാണ്. പതിനാറാം വയസ്സു മുതല്‍ ഇയാള്‍ക്ക് സൗമ്യയുമായി എല്ലാത്തരത്തിലുള്ള ബന്ധവുമുണ്ടെന്നാണ് സൂചന. ദേവ സന്നിധിയിലെത്തി ഇയാളെ വിവാഹം കഴിച്ചതായും പ്രചരണമുണ്ട്. ഇപ്പോള്‍ 22 വയസ്സുള്ള ഇയാളാണ് സൗമ്യയുടെ വിശ്വസ്തനും ഡ്രൈവറുമെല്ലാം. അടുത്ത കാലം വരെ ഇയാളുടെ കാറില്‍ കോഴിക്കോട് വരെ സൗമ്യ സഞ്ചരിച്ചിട്ടുണ്ട്.

സൗമ്യയെ ചോദ്യം ചെയ്യാനായി പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയത് രണ്ടു കേസുകളായാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button