പാലക്കാട് : പാലക്കാട് പുതുപരിയാരത്ത് വൃദ്ധയ്ക്കു നേരെ മരുമകളുടെ ക്രൂര മര്‍ദ്ദനം. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. വൃദ്ധയുടെ മുഖത്ത് മരുമകള്‍ ചെരിപ്പൂരി മര്‍ദ്ദിക്കുകയായിരുന്നു. 80 വയസുകാരി സരോജിനിയെയാണ് മരുകള്‍ ശ്രീമതി ചെരിപ്പുകൊണ്ട് അടിച്ചത്. എന്നാല്‍ പറഞ്ഞത് അനുസരിക്കാത്തതിനാണ് മര്‍ദ്ദിച്ചതെന്നാണ് മരുമകള്‍ ശ്രീമതിയുടെ വാദം. എന്നാല്‍ സരോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മകന് ഭാസ്കരന്റെ പേരില്‍ നേരത്തെ എഴുതിവച്ചിരുന്നു. വീട്ടില്‍ വച്ച് മര്‍ദ്ദിക്കാറുണ്ടെന്നും ഭക്ഷണം നല്‍കാറില്ലെന്നും അമ്മ പറയാറുണ്ടെന്നും താന്‍ ഒറ്റയ്ക്ക് കഴിയുന്നതിനാല്‍ അമ്മയെകൂടി നോക്കാനാവില്ലെന്നും മകള്‍ പ്രേമ പറയുന്നു. സരോജിനിയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് അയല്‍വാസികളുടെയും പക്ഷം.
Post Your Comments