ന്യൂഡല്‍ഹി: രാഹുല്‍ പ്രധാനമന്ത്രിയാവാതെ ചെരിപ്പിടില്ലെന്ന് കടുത്ത പ്രതിജ്ഞയെടുത്ത് ഒരു ആരാധകന്‍. ഹരിയാന സ്വദേശി ദിനേഷ് ശര്‍മയാണ് ശപഥം ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ രാഹുലിന്റെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണ നല്‍കാന്‍ ബെംഗളൂരുവിലേക്ക് വരാനൊരുങ്ങുകയാണ് ദിനേശ്. ദിനേഷിന് ഒരു ആഗ്രഹമേയൊള്ളു ബിജെപിയെ തോല്‍പ്പിച്ച് രാഹുല്‍ പ്രധാനമന്ത്രിയാകണം.
അതുവരെ ചെരിപ്പു ഇടില്ലെന്നാണ് ദിനേഷ് ശപഥമെടുത്തിരിക്കുന്നത്. എട്ടുവര്‍ഷത്തോളമായി ദിനേശ് കോണ്‍ഗ്രസ്സിന് വേണ്ടി നാട് ചുറ്റാന്‍ തുടങ്ങിയിട്ട്. പച്ചയും വെള്ളയും കുങ്കുമവും കലര്‍ന്ന പൈജാമയാണ് വേഷം. കയ്യില്‍ കോണ്‍ഗ്രസ്സ് പതാകയും. രാഹുലിന്റെ ഈ കടുത്ത ആരാധകന്‍, രാഹുല്‍ പങ്കെടുക്കുന്ന റാലികളിലും സ്ഥിരം സാന്നിധ്യമാണ്.
രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ സ്ഥിരം സാന്നിധ്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ എസ്.പി.ജി ഉദ്യോഗസ്ഥര്‍ വിവരം രാഹുലിനെ അറിയിച്ചിരുന്നു. ഇതോടെ രാഹുല്‍ തന്റെ ആരാധകനെ വസതിയിലേക്ക് വിളിച്ച് വരുത്തി വിരുന്നും നല്‍കിയിരുന്നു. കര്‍ണാടകയിലെ പ്രചാരണ പരിപാടിക്ക് ശേഷം 15 ദിവസത്തെ രാഹുലിന്റെ കൈലാസയാത്രയിലും കോൺഗ്രസ് അനുഗമിക്കുമെന്ന് ദിനേഷ് പറയുന്നു. ഗാന്ധികുടുംബത്തെക്കുറിച്ചുള്ള കഥ അച്ഛനില്‍ നിന്നാണ് ദിനേശ് അറിഞ്ഞത്. അന്ന് മുതല്‍ തുടങ്ങിയ ആരാധനയാണ് രാഹുലിലേക്കുമെത്തിയത്.
Post Your Comments