ദോഹ ; ഖത്തറിൽ ഈ മാസം മുതൽ ഇന്ധന വില വർദ്ധിച്ചു. 5.2% മുതൽ എട്ടു ശതമാനം വരെയാണു ഖത്തർ പെട്രോളിയം പുതുക്കി നിശ്ചയിച്ചതു പ്രകാരമുള്ള ഇന്ധന വില.
ഏപ്രിലിൽ ലിറ്ററിന് 1.80 റിയാലായിരുന്ന പ്രീമിയം പെട്രോൾ വില മെയ് ഒന്ന് മുതൽ 1.90 റിയാലായി ഉയർന്നു. വർധന 5.5%.
ഏപ്രിലിൽ 1.90 റിയാലിരുന്ന സൂപ്പർ പെട്രോൾ വിലയാകട്ടെ രണ്ടു റിയാലിലെത്തി. 5.2% വർധനയാണുണ്ടായത്.
ഡീസൽ വിലയിലാണു വൻ വർധന. ഏപ്രിലിൽ ലിറ്ററിന് 1.85 റിയാലായിരുന്ന ഡീസൽ വില മേയിൽ രണ്ടു റിയാലായി ഉയർന്നു. 8.1% വർധനയാണുണ്ടായത്.
also read ; ഒമാനില്‍ ഇന്ധന വിലയിൽ മാറ്റം
Post Your Comments