Latest NewsNewsIndia

ഈ ‘മതസൗഹാര്‍ദ്ദം’ മാതൃക : നിക്കാഹിനുള്ള ക്ഷണക്കത്തില്‍ രാമനും സീതയും

ഫൈസാബാദ് : മതസൗഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയായി ഒരു നിക്കാഹ് ക്ഷണക്കത്ത്. ജാതി മത ഭേദമന്യേ ഏവരേയും സന്തോഷത്തിലാഴ്ത്തിയ സംഭവമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫൈസാബാദിലുണ്ടായത്. മകളുടെ നിക്കാഹിനുള്ള ക്ഷണക്കത്തില്‍ രാമന്‌റെയും സീതയുടെയും ചിത്രങ്ങള്‍ വച്ചാണ് ബാഗ്‌സാരായി ഗ്രാമത്തിലെ മുഹമ്മദ് സലിം മതസൗഹാര്‍ദ്ദത്തിന്‌റെ സന്ദേശം അറിയിച്ചത്. മകള്‍ ജഹാനാ ബാനോവിന്‌റെ നിക്കാഹിന് തന്‌റെ ഹൈന്ദവ സുഹൃത്തുക്കളെ ക്ഷണിക്കുവാനാണ് ഇത്തരത്തിലൊരു ക്ഷണക്കത്ത് അച്ചടിച്ചത്. കത്ത് ഏവര്‍ക്കും ഇഷ്ടമായെന്നും പലഭാഗത്തു നിന്നും നൂറുകണക്കിന് അഭിനന്ദനമാണ് ഇക്കാര്യത്തിന് തേടി വന്നതെന്നും സലീം പറയുന്നു. രാമനും സീതയുമുള്ള നിക്കാഹ് ക്ഷണക്കത്ത് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മികച്ച പ്രതികരണമാണ് കത്തിനെ തേടിയെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button