KeralaLatest NewsNewsUncategorized

ജോലിയെടുക്കാതെ ശമ്പളം വാങ്ങിയ സംഭവം; സിപിഐഎം ഏരിയ സെക്രട്ടറിക്കെതിരെ അന്വേഷണം

മലപ്പുറം: സഹകരണ ബാങ്കില്‍ ജോലിയെടുക്കാതെ ശമ്പളം വാങ്ങിയ സംഭവത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറിക്കെതിരെ അന്വേഷണം. ചോക്കാട് സഹകരണ ബാങ്കില്‍ ജോലിയെടുക്കാതെ ശമ്പളം വാങ്ങിയതിനാണ് സിപിഐഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി പത്മാക്ഷനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് ഉത്തരവിട്ടത്.

ബിനാമിയെ വെച്ച് ബാങ്കില്‍ നിന്നും ശമ്പളം വാങ്ങിയെന്നാണ് പത്മാക്ഷനെതിരെയുള്ള ആരോപണം. പത്മാക്ഷനെതിരായ പരാതികള്‍ അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് അറിയിച്ചു. സ്ഥാനമേറ്റ ശേഷം പത്മാക്ഷനോട് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മോഹന്‍ദാസ് വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button