ബെല്‍ത്തങ്ങാടി• മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ബെൽത്തങ്ങാടി ഗംഗാധർ ഗൗഢ ബി.ജെ.പി വിട്ട് കോൺഗ്രസ്സിൽ ചേർന്നു.
മകന് രഞ്ജന്‍ ഗൗഢയ്ക്ക് ടിക്കറ്റ് നല്കാത്തത്തില് ഗംഗാധർ ഗൗഢ ബി.ജെ.പിയുമായി അത്ര രസത്തിലായിരുന്നില്ല. 2013 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ഇയാള്‍ക്ക് ഇത്തവണ ബെൽത്തങ്ങാടി സീറ്റ് നല്‍കിയിരുന്നില്ല. യുവമോർച്ച നേതാവ് ഹരീഷ് പൂഞ്ചക്കാണ് ബി.ജെ.പി സീറ്റ് നൽകിയത്.
ഊർജ്ജമന്ത്രി ഡി.കെ.ശിവകുമാർ, ഡി.സി.സി പ്രസിഡണ്ട് ഹരീഷ് കുമാർ എന്നിവർ ചേര്‍ന്നാണ് ഗംഗാധര ഗൗഢയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
Post Your Comments