ഭാര്യയെ ഭര്‍ത്താവ് സ്ക്രൂഡ്രൈവറിന് കുത്തി. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. 38 കാരിയായ ഭാര്യയെ 66കാരനായ ഭര്‍ത്താവാണ് കുത്തിയത്. ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. തെരുവിലിട്ടായിരുന്നു ഭര്‍ത്താവ് ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ചത്.
ബാര്‍ബര്‍ ഷോപ്പില്‍ യുവതി ഇരിക്കുമ്പോഴാണ് ഭര്‍ത്താവിന്റെ ആക്രമണം ഉണ്ടായത്. കൈയ്യില്‍ ഒളിപ്പിച്ചു പിടിച്ചുകൊണ്ട് വന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് 66 കാരനായ ജോസ് കസ്റ്റിലൊ തന്റെ ഭാര്യയെ കുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി നന്നായി ബുദ്ധിമുട്ടി. ഇതിനിടെ യുവതിയെ സഹായിക്കാന്‍ ബാര്‍ബര്‍ ഷോപ്പിലെ ഒരാള്‍ എത്തിയെങ്കിലും കാര്യം ഉണ്ടായില്ല. ജോസ് വളരെ എളുപ്പത്തില്‍ ഇയാളെ തള്ളി മാറ്റി.
ബാര്‍ബര്‍ ഷോപ്പിന് അകത്ത് നിന്നുള്ള അക്രമം പിന്നീട് പുറത്തായിരുന്നു. തെരുവില്‍ കിടന്ന് ഇയാള്‍ വീണ്ടും ഭാര്യയെ മര്‍ദ്ദിച്ചു. കുടുംബ വഴക്കാണ് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജോസ് കസ്റ്റിലൊയ്ക്ക് കൊലപാതക ശ്രമം ചുമത്തി പോലീസ് അറസ്റ്റും രേഖപ്പെടുത്തി.
Post Your Comments