തിരുവനന്തപുരം: തൊഴിലാളി ദിനത്തില്‍ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ചുമതലയേറ്റ് ടോമിൻ തച്ചങ്കരി. ഇന്ന് രാവിലെ 10.30-ന് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂര്‍ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിലാണ് ടോമിൻ തച്ചങ്കരി കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം ആര്.ടി. ഓഫീസില്‍നിന്നും കണ്ടക്ടര്‍ ലൈസന്‍സ് അദ്ദേഹത്തിന് ഇന്നലെയാണ് ലഭിച്ചത്.
Read Also: യോഗി ആദിത്യനാഥിനെ അപമാനിച്ച് സിപിഐ മുഖപത്രം
ഇന്ന് സ്റ്റാന്‍ഡ് ബൈ കണ്ടക്ടര്‍ ഇല്ലാതെയാണ് തച്ചങ്കരി യാത്ര ചെയ്തത്. കണ്ടക്ടർ യൂണിഫോമും ധരിച്ചിരുന്നു. കൊട്ടാരക്കര സ്റ്റാന്‍ഡിൽ ഭക്ഷണത്തിനായി വണ്ടി നിർത്തിയപ്പോൾ ഡ്രൈവറുടെ കൂടെ പോയാണ് അദ്ദേഹം ആഹാരം കഴിച്ചത്. അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തുമെന്നാണ് സൂചന. ഹൈവി വെഹിക്കിള്‍ ഡ്രൈവര്‍ ലൈസന്‍സിനായി അദ്ദേഹം അപേക്ഷ നല്‍കിക്കഴിഞ്ഞു.
Post Your Comments