KeralaLatest NewsNewsIndia

വീട്ടില്‍ ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സംഭവം ഇങ്ങനെ

മയ്യില്‍: വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. കുട്ടിയുടെ അമ്മ കുടുംബശ്രീ പരിപാടിക്കും അച്ഛന്‍ കടയിലും പോയ സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. തവണവ്യവസ്ഥകളില്‍ ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തിച്ചതിന്റെ തുക പിരിച്ചെടുക്കാനെത്തിയ ആളാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പെൺകുട്ടി വീട്ടില്‍ നിന്നിറങ്ങിയോടുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയായ ജെനിന്‍രാജിനെ പിടികൂടി.

also read:അട്ടപ്പാടിയില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ പിടിയില്‍

സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതി തീവണ്ടിയിൽ യാത്രയിലാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഓരോ അര മണിക്കൂറിലും തീവണ്ടി എത്തിച്ചേര്‍ന്ന സ്റ്റേഷനുകളില്‍ വിവരം നല്‍കി. വാട്‌സാപ്പിലൂടെ പ്രതിയുടെ ചിത്രങ്ങളും വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറി. തുടർന്ന് തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ പ്രതിയെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button