ദുബായ് : ദുബായില്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി ജീവനൊടുക്കാന്‍ ശ്രമിച്ചു . 26 കാരനായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയെ കൊലപ്പെടുത്തുന്നത് കണ്ട ദൃക്സാക്ഷിയായ കാമറൂണ്‍ സ്വദേശി ഇയാള്‍ക്കെതിരെ ദുബായ് കോടതിയില്‍ മൊഴി നല്കി.
2017 സെപ്റ്റംബര്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കാമറൂണ്‍ സ്വദേശിയും പ്രതിയും ഒരേ ഫ്ളാറ്റിലെ താമസക്കാരാണ്. ടിവി കാണുന്നതിനിടെ പ്രവാസി യുവാവും ഭാര്യയും മുറിയിലേയ്ക്ക് കയറി പോയി. മുക്കാല്‍ മണിക്കൂറിനു ശേഷം പൈപ്പ് ശരിയാക്കാനായി പണിക്കാര് വന്ന് വാതിലില്‍ മുട്ടിയെങ്കിലും വാതില്‍ തുറന്നില്ല. ഇതേ തുടര്‍ന്ന് താന്‍ മുറി ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രവാസിയുടെ ഭാര്യയെയാണ് കണ്ടത്. വാതില്‍ തുറന്ന് പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പ്രവാസി യുവാവ് ബാല്‍ക്കണിയില്‍ നിന്നും താഴേയ്ക്ക് ചാടി പരിക്കേറ്റ് കിടക്കുന്നതായും കണ്ടു.
എന്നാല്‍ അവര്‍ തമ്മില്‍ മുമ്പ് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. യുവതിയ്ക്ക് ജോലി കിട്ടിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നും കാമറൂണ്‍ സ്വദേശി ദുബായ് കോടതിയില്‍ മൊഴി നല്കി.
ദുബായ് അല്‍-അയ്ന് റോഡിലുള്ള ഫ്ളാറ്റിലായിരുന്നു സംഭവം നടന്നത്. വയറിനുള്ളില്‍ ആഴത്തിലുള്ള മുറിവേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് ഫോറന്‍സിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. മെയ് 20 ന് കേസ് പരിഗണിയ്ക്കും
Post Your Comments