KeralaLatest NewsNews

മിലിട്ടറി നഴ്സിങ് സര്‍വീസ്, മേജര്‍ ജനറല്‍ സ്ഥാനത്തേക്ക് മലയാളി വനിത

തിരുവനന്തപുരം: മിലിട്ടറി നഴ്സിങ് സര്‍വീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മലയാളി വനിത. ന്യൂഡല്‍ഹിയിലെ ഓഫീസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മേജര്‍ ജനറല്‍ അന്നകുട്ടി ബാബു സ്ഥാനമേറ്റു. ഏപ്രില്‍ 30ന് സര്‍വീസില്‍ നിന്ന് വിരമിച്ച മേജര്‍ ജനറല്‍ എലിസബത്ത് ജോണിന്‍റെ പിന്‍ഗാമിയായാണ് അന്നകുട്ടി ബാബുവിന്‍റെ നിയമനം.

നിലവില്‍ ഡല്‍ഹി സൈനിക ആശുപത്രിയിലെ (റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍) പ്രിന്‍സിപ്പല്‍ മേട്രന്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളിലും മറ്റ് സൈനികര്‍ക്കൊപ്പം മിലിട്ടറി നഴ്സിങ് ഓഫീസര്‍മാരും മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്ന് മേജര്‍ ജനറല്‍ അന്നകുട്ടി ബാബു പറഞ്ഞു. കൂത്താട്ടുകുളം സ്വദേശിയാണ് അന്നകുട്ടി ബാബു.

shortlink

Post Your Comments


Back to top button