തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴി പുറത്ത്. ലിഗയോടെ അപമര്യാദയായി പെരുമാറിയിരുന്നെന്ന് കസ്റ്റഡിയിലുള്ളവര്‍ പോലീസിനോട് വ്യക്തമാക്കിയതായാണ് വിവരം. സിഗരറ്റ് ചോദിച്ചപ്പോള്‍ ലിഗ നല്‍കിയില്ലെന്നും, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ കേട്ട ഭാവം നടിച്ചില്ലെന്നും ഇവര്‍ പോലീസില്‍ മൊഴി നല്‍കി.
കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, രാസപരിശോധന ഫലം വന്നതിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. മാര്‍ച്ച് 14-ന് ലിഗയെ കാണാതായ ദിവസം തന്നെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചതോ കാല്‍കൊണ്ടു ചവിട്ടിപ്പിടിച്ചതോ മരണകാരണമായെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. കഴുത്തിലെ തരുണാസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. എന്നാല്‍, മൃതദേഹം ജീര്‍ണിച്ചിരുന്നതിനാല്‍, മാനഭംഗം നടന്നിട്ടുണ്ടോയെന്നു വ്യക്തമല്ല.
also read: ലിഗ കേസ്; അറസ്റ്റിലായവരുടെ മൊഴി പുറത്ത്
ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്.
ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറന്‍സിക് സംഘത്തെ എത്തിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസതടസമായിരിക്കും തലച്ചോറിലെ രക്തം കട്ടപിടിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാരുടെ നിഗമനം.
Post Your Comments