ധാരാളം അരിഭക്ഷണം കഴിയ്ക്കുന്ന സ്ത്രീകളെ ആശങ്കയിലാഴ്ത്തി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. അരിഭക്ഷണം കഴിയ്ക്കുന്നതിലൂടെ കാര്‍ബോഹൈഡ്രേറ്റ് അമിതമായി ഉള്ളിലെത്തുന്നതിനെ തുടര്‍ന്ന് സ്ത്രീകളില്‍ നേരത്തെ ആര്‍ത്തവ വിരാമം ഉണ്ടാകുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ച് പാസ്ത, വെള്ളയരി എന്നിവ കൂടുതലായി കഴിയ്ക്കുന്നവരില്‍ സാധാരണ സ്ത്രീകളിലേതിലും ഒന്നോ-രണ്ടോ വര്‍ഷം മുമ്പേ ആര്‍ത്തവവിരാമം പ്രത്യക്ഷപ്പെടുന്നു. എപിഡമോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് സ്ത്രീകളെ സംബന്ധിയ്ക്കുന്ന പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടാതെ വറുത്ത മത്സ്യം, ധാന്യങ്ങള്‍, പച്ചക്കടല എന്നിവ ധാരാളം കഴിയ്ക്കുന്നവരിലും ആര്‍ത്തവ വിരാമം നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളില്‍ സാധാരണയായി 47മുതല്‍ 50 വയസ്സിനുള്ളിലാണ് ആര്‍ത്തവവിരാമം സംഭവിക്കുന്നത്. പല സ്ത്രീകള്‍ക്കും ഇന്ന് നേരത്തെ ആര്‍ത്തവവിരാമം കാണുന്നുണ്ട്. നേരത്തെ പറഞ്ഞ ഘടകങ്ങള്‍ കൂടാതെ ജനിതക വൈകല്യങ്ങളും, വ്യക്തിയുടെ സ്വഭാവവും , ജീവിയ്ക്കുന്ന പരിസ്ഥിതി, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയും നേരത്ത ആര്‍ത്തവ വിരാമം സംഭവിയ്ക്കുന്നതിനുള്ള ഘടകങ്ങളാണ്.
ബ്രിട്ടണില്‍ 14,150 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ശരീരത്തില്‍ കൂടുതലായാല്‍ നേരത്തെയുള്ള ആര്‍ത്തവവിരാമത്തിന് കാരണമാകും എന്ന് കണ്ടെത്തിയത്. ഒരു ദിവസം കഴിയ്ക്കുന്ന ഭക്ഷണവും , ഡയറ്റും ഉല്‍പ്പെടുത്തി തയ്യാറാക്കിയ ചോദ്യാവലിയ്ക്ക് സ്ത്രീകള്‍ നല്‍കിയ ഉത്തരത്തില്‍ നിന്നാണ് ആര്‍ത്തവവിരാമം നേരത്തെ ഉണ്ടാകുന്നതിനുള്ള പുതിയ കാരണം കണ്ടുപിടിച്ചത്.
ബ്രിട്ടണില്‍ സ്ത്രീകളില്‍ ആര്‍ത്തവ വിരാമം കാണുന്നത് 50 വയസ് മുതലാണ്. നേരത്തെ ആര്‍ത്തവ വിരാമം പ്രത്യക്ഷമാകുന്ന സ്ത്രീകളില്‍ ചിലര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
Post Your Comments