അമിതമായ ചൂടോടു കൂടി ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളിൽ പലരും. വളരെ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ പഠനപ്രകാരം കണ്ടെത്തിയിരിക്കുന്നത്.
65 ഡിഗ്രിയിൽ കൂടുതല്‍ ചൂടുള്ള ചായ, കാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്.
തിളപ്പിച്ചശേഷം ഒരു 4 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് പഠനങ്ങൾ പറയുന്നത്.
സ്ഥിരം ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അന്നനാള കാന്‍സര്‍ ബാധിതരുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.
Post Your Comments