മെല്‍ബണ്‍: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ട്രഷറര്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ വിചാരണ നേരിടണമെന്ന് മെല്‍ബണ്‍ കോടതി. പെല്ലിനെതിരെ നിര്‍ണായകമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന കേസുകളില്‍ വിചാരണ നേരിടണമെന്നാണ് കോടതി ഇപ്പോള്‍ പെല്ലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 1970ല്‍ റൂറല്‍ വിക്ടോറിയയില്‍ വെച്ചും 1990ല്‍ പാട്രിക് കത്ത്ഡ്രീഡല് ചര്‍ച്ചില്‍ വെച്ചുമെല്ലാം നടന്ന പീഡനങ്ങളാണ് ഇപ്പോള്‍ പെല്ലിന് കുരുക്കായി മാറിയത്.
ALSO READ:ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി വനിതാ ജീവനക്കാര്‍
സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി നിരന്തര പോരാട്ടം നടത്തിയിരുന്ന പെല്‍ വിധി വരുമ്പോൾ നിര്‍വികാരനായിരുന്നു. കേസ് പരിഗണിക്കുന്ന സമയത്തെല്ലാം താന്‍ നിരപരാധിയായിരുന്നുവെന്ന് പെല്‍ അവകാശപ്പെട്ടിരുന്നു.ആസ്ട്രേലിയ വിടുന്നത് പെല്ലിന് വിലക്കുണ്ട്.
Post Your Comments