Latest NewsNewsIndia

ജിഗ്നേഷ് മേവാനിയ്ക്കും പ്രകാശ് രാജിനുമെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ബംഗളൂരു•ഗുജറാത്ത്‌ എം.എല്‍.എ ജിഗ്നേഷ് മേവാനി, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ്‌ രാജ് എന്നിവര്‍ക്കെതിരെ ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. പ്രധാനമന്ത്രി നേരേന്ദ്രമോദി, ബി.ജെ.പിയുടെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യദിയൂരപ്പ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്തവന നടത്തിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.

മേവാനി പ്രധാമാന്ത്രിയെ ഒരു കോര്‍പ്പറേറ്റ് സെയ്ല്‍സ്മാണെന്നും രാജ്യത്തെ കൊള്ളയടിച്ച കള്ളനെന്നും വിളിച്ചതായി ബി.ജെ.പി നല്‍കിയ പരാതിയില്‍ പറയുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഇരുവരെയും സംസ്ഥാനത്ത് നടക്കുന്ന ഒരു യോഗത്തിലും പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

224 അംഗ നിയമസഭയിലേക്ക് മേയ് 12 നാണ് തെരഞ്ഞെടുപ്പ്, ഫലം മേയ് 15 ന് പുറത്തുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button