മുന്‍ മന്ത്രി കെ ബാബുവിന് നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നോട്ടീസ് അയച്ചത്. ബാബു നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. കോടതി ബാബുവിനെതിരെ കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. കേസ് ജൂലൈ 2ന് പരിഗണിക്കും.
വിജിലന്‍സ് സ്‌പെഷല്‍ സെല്‍ രഹസ്യാന്വേഷണത്തില്‍ എക്‌സൈസ് മന്ത്രിയായിരിക്കെ ബാബു 2011-2016 കാലയളവില്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാബുവിനും ബന്ധുക്കള്‍ക്കും തമിഴ്‌നാട്ടിലെ തേനിയിലും കര്‍ണാടകത്തിലും ഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
read also: കെ ബാബുവിനെതിരെയുള്ള കേസ് : പുതിയ വെളിപ്പെടുത്തലുമായി വിജിലൻസ്
ബാബു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും പലിശ ഇടപാടും അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ വിശ്വസ്തരായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, ജോജി എന്നിവരിലൂടെ നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ബാബുറാമിനെ ഭൂമി ഇടപാടുകള്‍ക്കാണു ബിനാമിയായി ഉപയോഗപ്പെടുത്തിയതെന്നായിരുന്നു വിജിലന്‍സിന്റെ വാദം. ബാബുവിന്റെ എസ്‌റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ അനുവദിച്ചതില്‍ ക്രമക്കേടു നടന്നുവെന്ന കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണു ബാബുവിനെതിരേ കേസെടുത്തത്.
Post Your Comments