432 തടവുകാര്‍ക്ക് പൊതുമാപ്പ് നൽകി. ചെറിയ കേസുകളില്‍പ്പെട്ട് തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും, ശിക്ഷയ്ക്കൊപ്പം അടക്കേണ്ട പിഴ അടക്കാനാവാതെ തടവുകാലം മുന്നോട്ട് നീട്ടപ്പെട്ടവരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊതുമാപ്പ് നല്‍കിയത്.
ശ്രീലങ്കയില്‍ പാർപ്പിച്ചിരുന്ന 432 തടവുകാര്‍ക്കാണ് പ്രസിഡന്‍റ് മൈത്രിപാല സിരിസേന പൊതുമാപ്പ് നല്‍കിയത്. രാജ്യത്തെ ജയില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചതാണ് ഈ വിവരം. എല്ലാ വര്‍ഷവും വെസക് ആഘോഷങ്ങളോട് അനുബന്ധിച്ച് ഇത്തരത്തില്‍ പ്രസിഡന്‍റ് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാറുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments