യുഎഇ: ഇന്ത്യയില്‍ നിന്നടക്കം ജോലി തേടുന്നവരെ ലക്ഷ്യമിട്ട് യുഎഇയില്‍ വന്‍ തട്ടിപ്പ്. മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ കേന്ദ്രീകരിച്ചാണ് ഇത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്നും ജോലി തേടുന്നവര്‍ക്ക് അപ്പോയിന്‍മെന്റ് ലെറ്റര്‍ അയയ്ക്കുകയാണ് തട്ടിപ്പ് സംഘം. യുഎഇയിലെ ആശുപത്രി വെബ്‌സൈറ്റ് പോലെ തന്നെയുള്ള ഫേക്ക് വെബ്‌സൈറ്റും ഇവര്‍നിര്‍മ്മിക്കും. ജോലി തേടുന്നവരുടെ വിശ്വാസീയത നേടാനാണിത്.
സംഭവത്തെ തുടര്‍ന്ന് തമ്പേ ആശുപത്രി അധികൃതര്‍ അല്‍ ഖുസായിസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിനും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രൊഫഷണലുകളെയാണ് ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ഗൈനക്കോളജിസ്റ്റായ ജയശ്രീക്കാണ് ഇത്തരത്തില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചു. 45,000 ദിര്‍ഹമാണ് ശമ്പളമായി പറയുന്നത്. കൂടാതെ 15,000 രൂപ കൂടുതല്‍ അലവന്‍സും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് ആകര്‍ഷകമായ ഓഫറാണിത്.
താങ്കളുടെ ബയോഡേറ്റ ലഭിച്ചു, നിങ്ങെളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ആദ്യം മെയില്‍ വന്നത്. തുടര്‍ന്ന് പുതിയ ബയോഡേറ്റ അയക്കാന്‍ ആവശ്യപ്പെട്ടു. ഇത് അയച്ച് കൊടുത്തപ്പോള്‍ അപ്പോയിന്‍മെന്റ് ലെറ്റര്‍ ലഭിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ ജയശ്രീ പരിശോധിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്.
Post Your Comments