ജയ്പൂര്‍: കമിതാക്കളുടെ ദിനമായ വാലന്റൈന്‍സ് ഡേ അടുത്ത വര്‍ഷം മുതല്‍ മാതൃ-പിതൃ പൂജന്‍ ദിവസ്-ആയി ആഘോഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്ത് പ്രണയ ദിനാഘോഷങ്ങളെ മറി കടക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച് മാര്‍ച്ച് 5-ന് രാജസ്ഥാന്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി വസുദേവ് ദേവ്‌നാനി സൂചന നല്‍കിയിരുന്നു.
മറ്റാരെ സ്‌നേഹിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്വന്തം മാതാപിതാക്കളെ സ്‌നേഹിക്കാനാണ് പഠിക്കേണ്ടതെന്ന് ദേവ്‌നാനി രാജസ്ഥാന്‍ അസംബ്ലിയില്‍ പറഞ്ഞിരുന്നു
Post Your Comments