ബെന്‍ഘാസി•എണ്ണപ്പാടത്ത് ഒരു ലിബിയന്‍ ചരക്ക് വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. എല്‍-സഹാറ ഓയില്‍ ഫീഡിലെ എയര്‍ഫീല്‍ഡിലാണ് വിമാനം തകര്‍ന്നുവീണത്.
രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. അകലെയുള്ള എണ്ണപ്പാടത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. എണ്ണപ്പാടത്തെ സംവിധാങ്ങളില്‍ നിന്ന് അകലെ തകര്‍ന്നുവീണ വിമാനം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ലിബിയയുടെ സാമ്പത്തികമായ കരകയറലിന് നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന എണ്ണപ്പാടമാണ് സഹാറ. പക്ഷേ, തീവ്രവാദി ഗ്രൂപ്പുകളും പ്രതിഷേധങ്ങളും മറ്റു സുരക്ഷാ പ്രശ്നങ്ങളും ഇവിടുത്തെ പ്രവര്‍ത്തനം തടസപ്പെടുത്താറുണ്ട്.
300,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഇവിടെ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
Post Your Comments