ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ലേ. എന്നാൽ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. നമ്മുടെ പേരിന്റെ ആദ്യാക്ഷരത്തിനു നമ്മെക്കുറിച്ചു പല കാര്യങ്ങളും പറയാനാകുമെന്നാണ് ശാസ്ത്രം പറയുന്നത്. എ മുതല്‍ സെഡ് വരെയുള്ള ഓരോ അക്ഷരങ്ങളിലും ഓരോ പ്രത്യേകതകളുണ്ട്. ഒരാളുടെ സ്വഭാവം രൂപം ഇവ നിർണ്ണയിക്കുന്നതിൽ ഈ അക്ഷരങ്ങൾക്ക് എത്രത്തോളം പങ്കുണ്ട് . നോക്കാം
A എന്ന ആദ്യാക്ഷരം ഉള്ളവർ ശാരീരിക സൗന്ദര്യത്തിനു മുന്‍ഗണന നല്‍കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവർക്ക് പ്രണയത്തേക്കാളും ശാരീരിക സുഖത്തിനു പ്രാധാന്യം നൽകുന്നു.
B യില്‍ തുടങ്ങുന്ന പേരുള്ളവര്‍ സ്വപ്നങ്ങളെ പ്രണയിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പ്രണയം ഇക്കൂട്ടർക് താല്പര്യമുള്ള ഒന്നാണ്. സെക്സ് താല്പര്യങ്ങള് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നവരായിരിക്കും ഇക്കൂട്ടർ. ഇണയില്‍ നിന്നും റൊമാന്റിക് നിമിഷങ്ങൾ ഇവർ കൂടുതൽ ആയി ആഗ്രഹിക്കും. എല്ലായ്പോഴും ഒരു റൊമാന്റിക് ഫീൽ ഇവരിൽ ഉണ്ടാകും.
C യില്‍ ആദ്യാക്ഷരം തുടങ്ങുന്നവര്‍ കുടുതലും സാമൂഹിക ജീവിതംഇഷ്ടപ്പെടുന്നവരാണ്. ഉറച്ച തീരുമാനവും ഇവരുടെ സവിശേഷതയാണ്. ലൈംഗികാസക്തി തോന്നിയാലും ഇവർക്ക് മനസ്സിൽ അടക്കിപ്പിടിക്കാൻ നിഷ്പ്രയാസം സാധിക്കും. മനസ്സിൽ തട്ടി ഇല്ലാതാകും ഇവരുടെ പ്രണയം.
D യിൽ തുടങ്ങുന്ന പേരുകാരെങ്കില് ആഗ്രഹിക്കുന്നത് നേടാൻ ഏതു വഴി നോക്കാനും ഇവർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അതായത് തങ്ങള്‍ക്കിഷ്ടം തോന്നുന്നവരെ ഏതു വിധത്തിലാണെങ്കിലും നേടാന്‍ ശ്രമിയ്ക്കുന്നവരാണ് ഇവർ. അതേ സമയം ആത്മാര്‍ത്ഥതയുള്ളവരുമാണ്. പങ്കാളിയുടെ കാര്യത്തില്‍ സ്വാർത്ഥ താല്പര്യക്കാരായിരിക്കും ഇവർ.
E യില്‍ തുടങ്ങുന്ന പേരുള്ളവര്‍ സെക്സിനെക്കാളുപരി പങ്കാളിയുമായി മാനസിക അടുപ്പം ആഗ്രഹിക്കുന്നവരാണ്. ആശയവിനിമയം ഏറെ പ്രധാനമാണ് ഇവർക്ക്. മനസ് തുറന്നുള്ള സംസാരത്തിനു ശേഷം മാത്രമേ ഇവർ സെക്സിലേക്ക് കടക്കുകയുള്ളു.
F അക്ഷരത്തില്‍ തുടങ്ങുന്നവര്‍ സ്വഭാവത്തിൽ ശൃംഗാര രസം കൂടുതലായി കാണുന്നവരാണ്. റൊമാൻസ് ഇഷ്ടപ്പെടുന്നവർ ആയിരിക്കും ഇവർ. സെക്സിൽ അതീവ താല്പര്യം പ്രകടിപ്പിക്കുമെങ്കിലും വഴിവിട്ട താല്പര്യങ്ങൾ കുറവായിരിക്കും. പ്രണയത്തിലായാലും ദാമ്പത്യത്തിൽ ആയാലും ഇക്കൂട്ടർ ആത്മാർത്ഥത കൂടുതൽ കാണിക്കുന്നവരായിരിക്കും.
G യില്‍ തുടങ്ങുന്ന പേരുകാർ എന്തിലും സംതൃപ്തി ആഗ്രഹിക്കുന്നവർ ആയിരിക്കും. ഇവരുമായി മാനസിക അടുപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പങ്കാളിയുടെ ഇഷ്ടങ്ങൾക്ക് പൊതുവെ ഇവർ എതിർപ് കാണിക്കാറില്ല.
H ൽ തുടങ്ങുന്ന ആദ്യാക്ഷരം ഉള്ളവർ സെക്സിൽ പോലും തനിക്കു നേട്ടം ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നവരാണ്. എന്തിലും സാമ്പത്തിക നേട്ടം അന്വേഷിക്കുന്നവരാണിവർ. പ്രണയത്തിലും സെക്സിന്റെ കാര്യത്തിലുമെല്ലാം ഇവർ നേട്ടം ഉണ്ടാകുമോ എന്ന് ചിന്തിച്ചു മാത്രമേ തീരുമാനം എടുക്കൂ.
I എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ ഫാന്റസി പ്രിയരായിരിക്കും. ഇവർ പേരും പ്രശസ്തിയും ആഗ്രഹിക്കുന്നതോടൊപ്പം പ്രണയിക്കപ്പെടാനും ആരാധിയ്ക്കപ്പെടാനും താല്പര്യമുള്ളവരാണ്. സെക്സിൽ പുതിയ മാനങ്ങൾ തേടുന്നവരായിരിക്കും ഇവർ. അതായത് സെക്സിൽ പുതുമ നിലനിർത്താൻ ഇവർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.
J സെക്സില്‍ ഏറെ കരുത്തു കാണിയ്ക്കുന്ന ഇവർ എല്ലായ്പ്പോഴും ഊര്‍ജസ്വലരായിരിയ്ക്കും. ചെറിയ തടസങ്ങളൊന്നും ഇവർ കാര്യമായിട്ട് എടുക്കാറില്ല. പങ്കാളി അകലെയെങ്കില്‍ വരെ ബന്ധം വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ ഇവർക്ക് കഴിയും.
K യിൽ തുടങ്ങുന്ന പേരുകാർ പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും അതിൽ അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുന്നവരുമായിരിക്കും. പ്രണയജീവിതം ഗൗരവമായി കാണുന്നവരാണ് K എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍. ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിയ്ക്കാന്‍ ക്ഷമാപൂര്‍വം കാത്തിരിക്കാൻ ഇവർക്ക് കഴിയും.
L എന്ന അക്ഷരത്തില്‍ തുടങ്ങുന്നവര്‍ പ്രേമാർദ്രമായ മനസിന് ഉടമകളായിരിക്കും. നല്ല ബുദ്ധിയുള്ള പങ്കാളിയെയാണ് ഇവര്‍ ആഗ്രഹിയ്ക്കുക. പുതിയ സെക്സ് പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. അതോടൊപ്പം ദൈവ വിചാരം ഉള്ളവരും ആയിരിക്കും.
M ആദ്യാക്ഷരം വരുന്ന പേരുകാര്‍ വളരെ റൊമാന്റിക്കായിരിയ്ക്കും. പങ്കാളിയുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം തങ്ങളുടെ ഇഷ്ടങ്ങൾ സാധിച്ചെടുക്കാനും ഇവർ ആഗ്രഹിക്കുന്നു. ഇവർ പങ്കാളിയിൽ നിന്നും പരിഗണന ആഗ്രഹിക്കുന്നവരാണ്.
N എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ പങ്കാളിയുടെ കാര്യത്തിൽ അമിത പ്രതീക്ഷ ഉള്ളവരായിരിക്കും. അതുകൊണ്ടു തന്നെ വിമർശന ബുദ്ധിയും കൂടുതലായിരിക്കും. സെക്സിന്റെ കാര്യത്തില്‍ വരുമ്പോള്‍ പ്രഗത്ഭരെന്ന ഗണത്തില്‍ പെടുന്നവരായിരിയ്ക്കും. ഇവരുടെ പ്രതീക്ഷയിലെ പങ്കാളികളെ ലഭിയ്ക്കാന്ബുദ്ധിമുട്ടുമായിരിയ്ക്കും.
O എന്ന പേരിലുള്ളവര്‍ സെക്സ് വിഷയങ്ങളില്‍ ഒത്തിരി താല്പര്യമുള്ളവരായിരിയ്ക്കും. പക്ഷെ ഇക്കാര്യം മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാൻ ഏറെ ശ്രദ്ധിക്കുകയും ചെയ്യും.
P യിൽ തുടങ്ങുന്ന പേരുകാർ സമൂഹജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. അതിനാൽ പ്രണയവും സെക്സും ഒക്കെ വളരെ ചിന്തിച്ചു മാത്രമേ ചെയ്യുള്ളൂ. അതായത് എന്തും നോക്കിയും കണ്ടും മാത്രമേ ഉണ്ടാവു എന്നാണ്.
Q എന്ന പേരുകാര്‍ പങ്കാളിയില്‍ നിന്നും പ്രണയവും പരിഗണനയും ആഗ്രഹിക്കുന്നവരാണിവർ.
R എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ സെക്സിയാണെങ്കിലും തങ്ങളുടെ ഇഷ്ടങ്ങള്‍ പുറത്തു കാണിയ്ക്കില്ല. പങ്കാളിയില്‍ നിന്നും സെക്സ് കൂടുതല്‍ പ്രതീക്ഷിയ്ക്കുന്ന ഇവർ ബുദ്ധിയും സ്മാര്‍ട്ടുമായ പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.
S എന്ന അക്ഷരത്തിലെ പേരുകാര്‍ സെക്സിനെക്കാൾ ജീവിതത്തിനു പ്രാധാന്യം കൽപ്പിക്കുന്നു. ഇവരുടെ ജോലിസംബന്ധമായ കാര്യങ്ങളില്‍ ടെന്‍ഷനെങ്കില്‍ മൂഡിലേയ്ക്കു വരാന്‍ മടിയ്ക്കുന്നവര്‍. ഇവർ പങ്കാളിയിൽ തൃപ്തരായിരിക്കും. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാത്തവര്‍.
T സെക്സ് താല്പര്യങ്ങള് അധികം പ്രകടിപ്പിയ്ക്കാത്ത ഇവര്‍ തങ്ങളുടെ ആഗ്രഹം പോലുള്ള ബന്ധം കണ്ടെത്തുന്നതിൽ വിജയിക്കും. സ്വന്തം താല്പര്യങ്ങളെ മുറുകെ പിടിക്കുന്നവരാണിവർ.
U വിൽ തുടങ്ങുന്ന പേരുകാർ പ്രണയം വെല്ലുവിളിയായി എടുക്കുന്നവരാണ്. സെക്സിൽ അമിത താല്പര്യം ഉണ്ടെങ്കിലും പുറമെ കാട്ടാറില്ല.
V എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ എന്തിനെക്കുറിച്ചും ചിന്തിച്ചു തീരുമാനം എടുക്കുന്നവരാണ്. സെക്സിൽ അതീവ താല്പര്യം ഉണ്ടെങ്കിലും പുറമെ കാണിക്കാറില്ല. ബന്ധങ്ങളില്‍ സ്വാതന്ത്ര്യം ആഗ്രഹിയ്ക്കുന്നവരാണ്.
W ഉറച്ച തീരുമാനമുള്ള ഇവർ പ്രണയത്തിലും ബന്ധങ്ങളിലും പൊതുവെ തല്പരരാണ്.
X ൽ തുടങ്ങുന്ന പേരുകാര്‍ പരസ്പരം തുറന്നുള്ള സംസാരത്തിൽ തല്പരരാണ്. പൊതുവെ വാചാലരായിരിക്കും ഇവർ. സെക്സ് സമയത്തു വരെ പങ്കാളിയുമായി സംസാരത്തിലേർപ്പെടുന്ന ഇവർ മനസികോല്ലാസത്തിലാണ് കൂടുതൽ താല്പര്യം കണ്ടെത്തുന്നത്.
Y എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ സെക്സിൽ തങ്ങളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. സെക്സിനോടു താല്പര്യമേറെയുള്ള ഇവർ പങ്കാളിയെ നിയന്ത്രിയ്ക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. കിടക്കയില്‍ തങ്ങളുടെ പ്രകടനത്തെക്കുറിച്ചു അഭിപ്രായമറിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ കൂടിയാണ് ഇത്തരക്കാർ.
Z എന്ന അക്ഷരത്തില്‍ തുടങ്ങുന്നവര്‍ സ്വപ്നജീവികളും സർവോപരി റൊമാൻസ് കാത്തുസൂക്ഷിക്കുന്നവരും ആയിരിക്കും. സെക്സിനോട് വേഗത്തിൽ അടിമപ്പെടുന്നവരാണിവർ.
Post Your Comments