കൊല്ലം: സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. മുന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. ആയൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണം പാര്‍ട്ടി തന്നെ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നുവെന്ന് ഭാര്യ ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. സംഭവം നടന്ന് പത്ത് വര്‍ഷം വരെ ഇത് തുറന്ന് പറയാന്‍ തയ്യാറാകാതിരുന്നത് സിപിഎം തന്റെ മക്കളെ കൂടി ഇല്ലാതാക്കുമെന്ന ഭീഷണി ഉണ്ടായിരുന്നതിനാലാണെന്നും ബിന്ദു പറഞ്ഞു.
ആയൂര്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും, പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായിരുന്ന രവീന്ദ്രന്‍ പിള്ളയെ 2008 ജനുവരി 3 നാണ് അക്രമി സംഘം വെട്ടി വീഴ്ത്തിയത്. എട്ടു വര്‍ഷത്തോളം ശരീരം തളര്‍ന്ന് ജീവച്ഛവമായി കിടന്ന രവീന്ദ്രന്‍ പിള്ള 2016 ജനുവരി 13ന് മരിച്ചു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും, ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും രവീന്ദ്രനെ വീട്ടില്‍ സന്ദര്‍ശിക്കുകയും, പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
വെട്ടിയത് ക്വട്ടേഷന്‍ സംഘമാണെന്നും, കാരണമറിയില്ലെന്നും പറഞ്ഞ് ക്രൈം ബ്രാഞ്ച് ഫയല്‍ മടക്കി. ഇവര്‍ പ്രതി ചേര്‍ത്ത അഞ്ചു പേരല്ല തന്നെ അക്രമിച്ചതെന്ന് രവീന്ദ്രന്‍ പിള്ള തിരിച്ചറിഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കളെ കണ്ടപ്പോള്‍ നേതാക്കളുടെ രീതി മാറി.രവീന്ദ്രന് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നു. ഇതിനു ശേഷം തുടര്‍നടപടികളൊന്നുമുണ്ടായില്ല.
‘ ഗൂഡാലോചന പുറത്തു വരുകയും ,യഥാര്‍ഥ പ്രതികളെ പിടികൂടുകയും ചെയ്താല്‍ കുടുങ്ങുമെന്ന് പാര്‍ട്ടിക്കറിയാമെന്നും,രവീന്ദ്രനെ കൊലപ്പെടുത്തിയത് പാര്‍ട്ടി തന്നെയാണെന്നും ബിന്ദു ഉറപ്പിച്ചു പറയുന്നു. എന്നാല്‍ പാര്‍ട്ടികളുടെ ഈ പ്രവൃത്തികള്‍ പുറത്തു പറയാത്തത് ഭയം കൊണ്ടാണ്. പാര്‍ട്ടി കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിന്ദു പറഞ്ഞു.
Post Your Comments