Latest NewsKeralaNewsIndia

ഗർഭിണിയാണെന്ന സന്തോഷം നിലനിന്നത് ദിവസങ്ങൾ മാത്രം: മരണമെത്തിയത് ആനവണ്ടിയുടെ രൂപത്തില്‍

പാലക്കാട് : ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിൽ ഭഗവാന് നന്ദി പറയാനായിയാണ് ദമ്പതികൾ വിവാഹം നടന്ന ക്ഷേത്രത്തിലേയ്ക്ക് പോയത്. ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. മരണം ആനവണ്ടിയുടെ രൂപത്തിലാണ് എത്തിയത്. നെന്മാറ കൊല്ലങ്കോട് പാതയിലുണ്ടായ അപകടത്തിൽ ദമ്പതികൾ സഞ്ചരിച്ച കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു. യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. ഭർത്താവ് മണികണ്ഠനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിക്കുന്ന് കോളനിലില്‍ തെക്കേത്തറ രാമകൃഷ്ണന്റെ മകന്‍ മണികണ്ഠന്‍ (32), ഭാര്യ നിഷ (മല്ലിക26) എന്നിവയാണ് മരിച്ചത്.

also read:ബസ് അപകടത്തിൽ നിരവധി കുട്ടികൾക്ക് ദാരുണാന്ത്യം

പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസാണ് ദമ്പതികൾ സഞ്ചരിച്ച കാറില്‍ ഇടിച്ചത്. . ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു ദമ്പതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button