Latest NewsIndiaNews

പ്രവാസി യുവതി ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചു

ഫരിദാബാദ് : പ്രവാസി യുവതിയെ ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ത് ടബ്ബിലാണ് പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലണ്ടനില്‍ താമസമാക്കിയ ഇന്ത്യക്കാരി റിതു കുമാറാണു(40) ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഫരിദാബാദിലായിരുന്നു സംഭവം.

ഏപ്രില്‍ 22 മുതല്‍ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു റിതു. വ്യാഴാഴ്ച രാവിലെ മുതല്‍ കുടുംബാംഗങ്ങള്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും മറുപടിയില്ലായിരുന്നു. ഒരു ദിവസം മുഴുവന്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായതോടെ ബന്ധുക്കളിലൊരാള്‍ വിവരം പൊലീസില്‍ അറിയിച്ചു.

പൊലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണു ബാത്ത് ടബ്ബില്‍ മൃതദേഹം കണ്ടെത്തിയത്. മുറിയിലേക്ക് ആരെയും കടത്തിവിടരുതെന്നും ഫോണ്‍ കോളുകളൊന്നും അനുവദിക്കരുതെന്നും റിതു ആവശ്യപ്പെട്ടിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഹോട്ടല്‍ സര്‍വീസിനു പോലും ആരെയും മുറിയിലേക്ക് അയച്ചിരുന്നില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടനില്‍ നിന്നു റിതുവിന്റെ ഭര്‍ത്താവും ഫരിദാബാദിലെത്തിയിട്ടുണ്ട്. ഭര്‍ത്താവിന് അവിടെ ബിസിനസാണ്. ഇരുവരും നാളുകളായി അകന്നു താമസിക്കുകയായിരുന്നുവെന്നാണു വിവരം. ഡല്‍ഹിയിലാണു റിതുവിന്റെ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button