മലവെള്ളപ്പാച്ചിലില്‍പ്പെട്ട് 9 കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. ഒരാളെ കാണാതായി. ഇസ്രായേലിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് ചാവുകടലിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. 25 പേരടങ്ങുന്ന ഹൈക്കിംഗ് സംഘത്തിലെ എട്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽപ്പെട്ട പതിമൂന്നു പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തകര്‍, സൈനികര്‍, ഹെലികോപ്റ്റര്‍ സേവനം, ജീപ്പ്, റബര്‍ ബോട്ടുകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.
Post Your Comments