Latest NewsNewsIndiaBusiness

ഇന്ത്യയുടെ ജിഡിപി ഉയർത്തുമെന്ന് ജപ്പാൻ സാമ്പത്തികസേവന കമ്പനി

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) ഈ വർഷം ആദ്യപാദത്തിൽ 7.8 ശതമാനത്തിലേക്ക് ഉയർത്തുമെന്ന് ജപ്പാൻ സാമ്പത്തികസേവന മേഖലയിലെ വൻ സ്ഥാപനമായ നൊമൂറ. നിക്ഷേപത്തിലെ വളർച്ചയും ഉയർന്ന ഉപഭോഗവുമാണ് ഇന്ത്യയുടെ ഈ വളർച്ചയ്ക്ക് സഹായിക്കുന്നത്.

read also: ജിഡിപിയില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യയ്ക്ക് വന്‍മുന്നേറ്റം: ലോക സാമ്പത്തികരംഗത്ത് തരംഗം സൃഷ്ടിച്ച് ഇന്ത്യ

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ 2017 രണ്ടാം പാദത്തിൽ തുടക്കമിട്ട ചാക്രികമായി ഒരു തിരിച്ചുവരവ് 2018ന്റെ ആദ്യപാതിയിലും തുടരുമെന്ന് ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, 2018ന്റെ രണ്ടാം പാതിയിൽ വളർച്ച നിരക്ക് എണ്ണവില കൂടുന്നതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മൂലം നിക്ഷേപ മേഖലയിലുണ്ടായേക്കാവുന്ന തളർച്ചയും ബാധിച്ചേക്കുമെന്നും റിപ്പോർട്ട് പറയുന്നു.6.9 ശതമാനം വളർച്ചയാണ് 2018–19ലെ നാലാം പാദത്തിൽ ഇന്ത്യയ്ക്ക് നൊമൂറ പ്രതീക്ഷിക്കുന്നത്.

shortlink

Post Your Comments


Back to top button