അസുസിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 വിപണിയിൽ. 18:9 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ, 5000 എംഎഎച്ചിന്റെ വലിയ ബാറ്ററി (10 വാട്ടിന്റെ ചാര്‍ജറിനൊപ്പം) പുതിയ സ്നാപ്ഡ്രാഗണ്‍ 636 SoC പ്രോസസര്‍, ഫെയ്സ് അണ്‍ലോക്ക് എന്നിവ ഈ സ്മാര്‍ട് ഫോണിന്റെ പ്രധാന സവിശേഷതകൾ. മേയ് 3 മുതല്‍ ഫ്ലിപ്പ്കര്‍ട്ടിലൂടെ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകും.
കമ്പനി സ്മാര്‍ട് ഫോണിന്റെ രണ്ട് പതിപ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 10,999 രൂപയാണ് 3ജിബി റാം 32ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന്റെ വില. 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് ഇന്ത്യയിലെ വില. ഈ സ്മാര്‍ട് ഫോണ്‍ മിഡ്നൈറ്റ് ബ്ലാക്ക്, ഗ്രേ നിറങ്ങളില്‍ ലഭ്യമാകും.
read also: ബി.എസ്.എന്‍.എല്ലിന്റെ ഫോര്‍ ജി സ്മാര്‍ട് ഫോണ്‍ അടുത്ത മാസം മുതല്‍
ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് ഡ്യുവല്‍ സിം (നാനോ) അസുസ് സെന്‍ഫോണ്‍ മാക്സ് പ്രൊ 1 പ്രവര്‍ത്തിക്കുന്നത്. കമ്പനി ആന്‍ഡ്രോയ്ഡ് പി, ആന്‍ഡ്രോയ്ഡ് ക്യൂ അപ്ഗ്രേഡുകളും ഉറപ്പുനല്‍കുന്നുണ്ട്. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1080×2160പിക്സല്‍) ഐപിഎസ് ഫുള്‍വ്യൂ ഡിസ്പ്ലേയുടെ ആസ്പെക്റ്റ് റേഷ്യോ 18:9 ആണ്.
Post Your Comments