KeralaLatest NewsIndiaNews

കടൽക്ഷോഭം : മത്സ്യബന്ധനത്തിന് പോയ തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: കടലാക്രമണത്തിനിടെ ചെറുവള്ളവുമായി തനിച്ച്‌ മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം തകര്‍ന്ന് മരിച്ചു. തീരക്കടലില്‍ പൊടുന്നനെ അനുഭവപ്പെട്ട കടല്‍ക്ഷോഭത്തില്‍ തൊഴിലാളി അകപ്പെടുകയായിരുന്നു. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വിക്കിരിയന്‍ കാസ്മിക്കുട്ടി (60 )യാണ് മരിച്ചത്.

also read: മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ

ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button