Latest NewsKeralaNews

പിണറായി കൊലപാതക പരമ്പര : സൗമ്യക്ക് വിഷം വാങ്ങി നല്‍കിയ ആളെ കണ്ടെത്തി

കണ്ണൂര്‍: പിണറായിയിലെ കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സൗമ്യക്ക് വിഷം വാങ്ങി നല്‍കിയ ആളെ തിരിച്ചറിഞ്ഞു. സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് പിണറായിയിലെ ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. മാതാപിതാക്കളുടെയും മക്കളുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ഇതോടെ വ്യക്തമായി. അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാഫലം പുറത്തുവന്നതിന് പിന്നാലൊണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.

സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഇന്നു വെളിപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. എലിവിഷം നല്‍കിയാണ് മൂന്നു പേരെയും കൊലപ്പെടുത്തിയതെന്ന് സൗമ്യ പൊലീസിനോടു പറഞ്ഞു. ആദ്യം കൊലപ്പെടുത്തിയത് എട്ടു വയസുകാരിയായ മകളെയാണ്. മൂന്നു മാസം മുന്‍പാണിത്. വറുത്ത മീനില്‍ എലിവിഷം പുരട്ടി കുട്ടിക്കു നല്‍കുകയായിരുന്നു. ചോറിനൊപ്പം ചേര്‍ത്ത് താന്‍ തന്നെ ഇതു കുട്ടിയുടെ വായില്‍ വച്ചു കൊടുക്കുകയായിരുന്നുവെന്നാണ് സൗമ്യയുടെ മൊഴി. അമ്മയ്ക്കു വിഷം നല്‍കിയത് രണ്ടു മാസം കഴിഞ്ഞാണ്. മീന്‍കറിയില്‍ വിഷം ചേര്‍ത്ത് അമ്മയ്ക്കു നല്‍കുകയായിരുന്നു. മകള്‍ മരിച്ച അതേ രീതിയില്‍ ഛര്‍ദി പിടിപെട്ട് അമ്മയും മരിച്ചപ്പോള്‍ നാട്ടുകാര്‍ സംശയം ഉന്നയിച്ചു.

also read:പിണറായിയിലെ അരും കൊലകൾ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി സൗമ്യ: മറ്റു രണ്ടുപേർ കസ്റ്റഡിയിൽ

ഇത് മാറ്റാന്‍ കിണറ്റിലെ വെള്ളത്തില്‍ അമോണിയ ഉണ്ടെന്നു പറഞ്ഞു പ്രചരിപ്പിക്കുകയായിരുന്നു. അമ്മ മരിച്ച്‌ ഒരു മാസം കഴിഞ്ഞാണ് അച്ഛനു വിഷം നല്‍കിയത്. ചോറിനൊപ്പം വിഷം കലര്‍ത്തിയ രസം കുടിക്കാന്‍ കൊടുക്കുകയായിരുന്നു. തുടര്‍ച്ചയായ മരണങ്ങളില്‍ വിവിധ കോണുകളില്‍നിന്ന് കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കിണറ്റിലെ വെള്ളം കുടിച്ച്‌ തനിക്കും അജ്ഞാത രോഗം വന്നെന്നു സൗമ്യ പ്രചരിപ്പിച്ചു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനൊടുവില്‍ ഒരാഴ്ച മുമ്ബ് സൗമ്യ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ സൗമ്യയ്ക്കു പ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തിയത് പൊലീസിന്റെ അന്വേഷണം സൗമ്യയില്‍ കേന്ദ്രീകരിക്കാന്‍ കാരണമായി.

തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു സൗമ്യ. ഇവിടെ വച്ച്‌ കൊല്ലം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല. രണ്ടാമത്തെ മകളുടെ ജനനത്തിനു ശേഷം ഇയാള്‍ സൗമ്യയെയും മക്കളെയും ഉപേക്ഷിച്ചുപോയതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button