KeralaLatest NewsNews

ദളിത് ക്രൈസ്തവരോട് അവഗണന : ലത്തീന്‍ കത്തോലിക്ക രൂപത നേത്യത്വത്തിനെതിരെ വിശ്വാസികളുടെ മാര്‍ച്ച്‌

പ്രതീകാത്മക ചിത്രം :

കോട്ടയം: ദളിത് ക്രിസ്ത്യാനികളോട് അവഗണന കാട്ടുന്ന വിജയപുരം ലത്തീന്‍ കത്തോലിക്ക രൂപത നേത്യത്വത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. അവഗണനയില്‍ പ്രതിഷേധിച്ച്‌ രൂപതാ ആസ്ഥാനത്തേക്ക് വിശ്വാസികള്‍ മാര്‍ച്ച്‌ നടത്തി. പൗരോഹിത്യത്തില്‍ നിന്നും രൂപത സ്ഥാപനങ്ങളിലെ ജോലികളില്‍ നിന്നും ദളിത് വിഭാഗത്തെ മാറ്റി നിറുത്തുകയാണെന്നാണ് പ്രധാന ആരോപണം.

ഭൂരിപക്ഷം വരുന്ന ദളിത് ക്രിസ്ത്യനികളെ സഭാ സ്ഥാപനങ്ങളില്‍ നിന്നും മേലധ്യക്ഷന്‍മാരുടെ നേത്യത്വത്തില്‍ മാറ്റി നിറുത്തുകയാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. മുന്‍കാലങ്ങളില്‍ രൂപതക്കു വേണ്ടി ദളിത് വിഭാഗത്തില്‍ നിന്നും നിരവധിപേര്‍ പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വൈദികപട്ടം നല്‍കുന്നില്ലന്നാണ് ആക്ഷേപം.

ഏറ്റവും ഒടുവില്‍ ഡീക്കന്‍ പദവി വരെ എത്തിയ മൂന്ന് ദളിത് ക്രൈസ്തവര്‍ക്ക് വൈദിക പട്ടം നിഷേധിച്ചതായും ദളിത് വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ ആരോപിക്കുന്നു. ജാതീയമായ വേര്‍തിരിവ് അവസാനിപ്പിച്ചില്ലെങ്കില്‍ സഭയ്ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ ശക്തമായ സമരപരിപാടികള്‍ നടത്താനാണ് ഇവരുടെ തീരുമാനം.

shortlink

Post Your Comments


Back to top button