എറണാകുളം: കളമശേരിയിൽ വെട്ടേറ്റ യുവാവിന്റെ കാലുകൾ അറ്റുപോയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് യുവാവിന് വെട്ടേൽക്കുന്നത്. ഇയാളെ കളമശേരി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിന് ആധാരം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണെന്നാണ് വിവരം. വെട്ടേറ്റ യുവാവിൻെറ ബന്ധുക്കൾ പറയുന്നത് സിപിഎം പ്രവർത്തകരാണ് യുവാവിനെ വെട്ടിയതെന്നാണ്. പാർട്ടി ബന്ധം ഉള്ളതിനാലാണ് പ്രതികളെ പിടി കൂടാത്തതെന്നും ഇവർ ആരോപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് കളമശ്ശേരി പത്താം പീയുസ് പള്ളിക്ക് സമീപം വച്ച് യുവാവിന് വെട്ടേറ്റത്. 15 -ആം തീയതി കളമശേരിസ്വദേശിയായ ജോർജ്ജിന്റെ മകൻ എൽദോ സുഹൃത്തിനെ കൂട്ടാനായി ഇവിടെ എത്തിയതായിരുന്നു. ഈ സുഹൃത്ത് മദ്യപിച്ച് അവശനായി ഇവിടെ കിടക്കുകയായിരുന്നു. ഇയാളെ എടുക്കാനാണ് എൽദോ ഇവിടെ എത്തിയത്. ഇതിനിടെ പ്രശ്നത്തിൽ ശ്രീരാഗ് എന്ന മറ്റൊരു യുവാവ് ഇടപെടുകയായിരുന്നു . ഇയാൾ കൂടുതൽ ആളെ ഇവിടെ വിളിച്ചു വരുത്തിയപ്പോൾ വന്നതിൽ ഒരാൾ വടിവാൾ കൊണ്ട് എൽദോയെ വെട്ടുകയായിരുന്നു. എന്നാൽ പോലീസ് പറയുന്നത് ഇവർ എല്ലാവരും സുഹൃത്തുക്കളാണ് എന്നാണ് .
വീഡിയോ കാണാം: കടപ്പാട് മാതൃഭൂമി
https://www.facebook.com/mathrubhumidotcom/videos/10156424003077718/
Post Your Comments