Latest NewsIndiaNews

ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹവും തകര്‍ന്നതായി സൂചന

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകർന്നതായി സൂചന. ഇസ്ലാമാബാദിലെ വീട്ടില്‍ ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇമ്രാന്റെ വിവാഹത്തോടെ വളർത്തുനായ്ക്കളെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. ഇവ വീട്ടിലേക്ക് മടങ്ങിയെത്തുക കൂടി ചെയ്തതോടെ ഇമ്രാനും ബുഷ്‌റയും വേര്‍പിരിഞ്ഞെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

Read Also: പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റത് എട്ടാം വയസില്‍; ഇപ്പോള്‍ 16 കാരി നാല് കുട്ടികളുടെ അമ്മ

ബുഷ്‌റയുടെ ആദ്യവിവാഹത്തിലെ മകനായ ഖവാര്‍ ഫരീന്റെ സാന്നിധ്യമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നാണ് റിപ്പോർട്ട്. ബുഷ്‌റയുടെ ബന്ധുക്കളാരും ഇര്‍ഫാനും ബുഷ്‌റയും താമസിക്കുന്ന വീട്ടില്‍ അധികദിവസം താമസിക്കരുതെന്ന് ഇവർ തമ്മിൽ ധാരണയുണ്ടായിരുന്നു. അതേസമയം വാര്‍ത്തകളെല്ലാം തന്നെ വാസ്തവവിരുദ്ധമാണെന്നും ബുഷ്‌റ അവരുടെ അമ്മയുടെ വീട്ടില്‍ പോയിരിക്കുകയാണ് എന്നും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button