മരുഭൂമികൾ എന്നും മനുഷ്യന്റെ സ്വപ്ന യാത്രകളിലെ ഒരിടമാണ്. ഇന്ത്യൻ മരുഭൂമികൾക്ക് എക്കാലത്തും പറയാനുള്ളത് വലിയൊരു ചരിത്രം തന്നെയാണ്. രാജസ്‌ഥാനിലെ മനോഹരമായ രണ്ടു സ്ഥലങ്ങളാണ് അജ്മീര്‍-പുഷ്‌കര്‍ . ഡല്‍ഹിയില്‍ നിന്നും 450 കിലോമീറ്റർ സഞ്ചരിച്ചു വേണം അജ്മീറിൽ എത്താൻ.മണൽ കുന്നുകൾ, ഇടയിൽ ചെറു മരങ്ങൾ, വീടുകൾ, രാജസ്ഥാനി വേഷധാരികൾ. റൊട്ടിയും, പറാത്തയും ചായയും നുകർന്നു ഒരു കിടിലൻ യാത്ര.
അജ്മീറിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ദർഗ ശരീഫ്. ഖ്വാജാ മോഹിയുദ്ദീന്‍റെ ഖബറിടം ഇവിടെയാണ്. വർഷാവർഷം ആറു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് ആണ് പ്രധാന ആഘോഷം.
അക്ബർ മ്യൂസിയവും ഫോർട്ടും അവിടെ അടുത്തു തന്നെയാണ്. പടയാളികൾ ഉപയോഗിച്ച ആയുധങ്ങൾ, അവരുടെ വസ്ത്രങ്ങൾ, ചിത്രങ്ങൾ.. അങ്ങനെ നിരവധി കാഴ്ചകളുണ്ട് കോട്ടയില്‍.
പുഷ്ക്കറിലേക്കൊരു യാത്ര
പുഷ്ക്കർ ഒട്ടകങ്ങളുടെ നാടാണ് . മരുഭൂമിയിലെ ഒട്ടക സവാരി എപ്പോഴും പുതിയ അനുഭവമാണ്. അജ്മീറില്‍ നിന്നും 170 കിലോമീറ്റർ യാത്ര ചെയ്തു വേണം പുഷ്ക്കറില്‍ എത്താന്‍. കാർത്തിക മാസത്തിൽ നടക്കുന്ന പുഷ്കർ മേള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക പ്രദർശന മേളയാണ്.ഈ സമയമാണ് പുഷ്കറിലെ പീക്ക് സീസൺ . കാർത്തിക മാസത്തിലെ പൗർണമിയിൽ ബ്രഹ്മാവിന്റെ താമരപ്പൂവിന്റെ ഇതളുകൾ വീഴും,അപ്പോൾ പുഷ്കരിൽ മുങ്ങി നിവർന്നാൽ ഉദ്ദേശിച്ച കാര്യം നടക്കും എന്നും വിശ്വസികപെടുന്നു.ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ബ്രഹ്മ ക്ഷേത്രം ഇവിടെ സ്തിഥിചെയ്യുന്നു .
തീർഥാടന കേന്ദ്രമാനെങ്കിലും പുഷ്കർ ഒരു ഹിപ്പി നഗരംകൂടിയാണ്. സുലഭമായി ലഭിക്കുന്ന കഞ്ചാവും ഒപ്പിയവും ആണ് അതിനുകാരണം. കുക്കിംഗ് ക്ലാസുകൾ ,ഡാൻസ് സ്കൂളുകൾ എന്നിവയും വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ്. താമസം വല്യ ബുദ്ധിമുട്ടുള്ള കാര്യമല്ല.200 രൂപ മുതൽ റൂമുകൾ ലഭ്യമാണ്
നിരവധി ക്ഷേത്രങ്ങൾക് പുറമേ സിക്ക് ഗുരുദ്വാര,പുരാതന ഡാൻസ് സ്കൂൾ,ഒട്ടക സഫാരി എന്നിവ ഒരിക്കലും മറക്കാനാകാത്ത അനുഭവമാകും.
Post Your Comments