![](/wp-content/uploads/2018/02/dil_sad.jpg)
കൊച്ചി: വിദേശത്തുപോകാന്‍ നടന്‍ ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. റെസിഡൻസ് വിസ ഉണ്ടായതുകൊണ്ട് പ്രത്യേകം വേറെ വിസ വേണ്ടിവന്നില്ല. നാളെ മുതല്‍ മേയ് ഏഴുവരെ ദുബായ്, സിംഗപ്പുര്‍ സന്ദര്‍ശിക്കാനാണു കോടതി അനുമതി നല്‍കിയിരുന്നത്. പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. വിചാരണയിലേക്ക് കേസ് കടക്കുമ്പോൾ ദിലീപിനെ വിദേശത്തു വിടരുതെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
വരാപ്പുഴ കസറ്റഡി മരണത്തില്‍ പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചതായി പൊലീസിന് സംശയമുണ്ട്. ആലുവ എസ് പി എവി ജോര്‍ജിനെതിരെ ജനവികാരം ഇളക്കി വിടാന്‍ കരുനീക്കം നടത്തിയത് ദിലീപ് ഫാന്‍സാണെന്നാണ് വിലയിരുത്തല്‍. എവി ജോര്‍ജാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇതിനുള്ള പ്രതികാരമായിരുന്നു വരാപ്പുഴയിലെ ഇടപെടലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ പൊലീസ് കരുനീക്കം ഉണ്ടായത്.
സന്ദര്‍ശന വിവരങ്ങള്‍ നല്‍കാതെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കരുതെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന്‍ വാദിച്ചു. സന്ദര്‍ശന വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാത്തതിലും ദുരൂഹതയുണ്ട് എന്നും പ്രോസിക്യൂഷൻ വാദിച്ചു . അമേരിക്കയിലും കാനഡയിലും പോകാന്‍ അറൈവല്‍ വിസ ലഭ്യമാണ്. എന്നാല്‍, യാത്രതിരിക്കും മുൻപായി സന്ദര്‍ശന വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്ന വ്യവസ്‌ഥയിലാണു പാസ്‌പോര്‍ട്ട് അനുവദിച്ചത്.
Post Your Comments