കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജെയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ഒരു മണിക്കൂര്‍ നീണ്ട തിരറിച്ചറിയല്‍ പരേഡില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദ്ദിച്ച 3 ആര്‍ടിഎഫുകാരയും തിരിച്ചറിഞ്ഞു. പ്രതികളുടെ രൂപത്തില്‍ മാറ്റം വന്നിരുന്നതായി അഖില പ്രതികരിച്ചു. 17 പേര്‍ക്കൊപ്പം പ്രതികളെ നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്. ശ്രീജിത്തിന്റെ ഭാര്യ,അമ്മ, സഹോദരന്‍, അയല്‍വാസി എന്നിവരാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്.
അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിനാല്‍ അന്വേഷമം തൃപ്തികരമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം.
Post Your Comments