Latest NewsLife StyleHealth & Fitness

ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ അടുത്തുവെയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിച്ചോളൂ !!

ഒരു ദിവസത്തിന്റെ തുടക്കം മുതൽ അവസാനിക്കുന്നതുവരെ മൊബൈൽ ഫോണുകൾ എപ്പോഴും നമ്മുടെ കൂടെയുണ്ടാകും. മൊബൈലുകൾ മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. രാത്രി ഉറങ്ങുന്നതിനു മുമ്പും അവസാനമായി എല്ലാം ഒന്നു കൂടി നോക്കണം. ഉറക്കം കണ്ണില്‍ തടഞ്ഞാലോ തലയിണയ്ക്ക് കീഴില്‍ മൊബൈല്‍ തിരുകി കയറ്റി ഉറങ്ങുകയും ചെയ്യും.

ഇത്തരം രീതികൾ നമ്മുടെ ശരീരത്തെയാണ് ദോഷകരമായി ബാധിക്കുക. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തരംഗങ്ങളാണ് ഇതിന് കാരണം. ഈ വിഷയത്തിൽ ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഇത്.

റേഡിയേഷന്‍ കാരണം പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഫോണില്‍നിന്ന് സിഗ്‌നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന്‍ ചുറ്റിലും വ്യാപിക്കുന്നു.ഇത് നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തിപ്പെടുന്നു. തലച്ചോറിലെ കോശങ്ങള്‍ താരതമ്യേന മൃദുവാണ്. കോശങ്ങളെ ഈ റേഡിയേഷന്‍ മാരകമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button