Latest NewsKeralaIndiaNewsInternational

80,000 കോടിക്കു മേല്‍ നിക്ഷേപവുമായി ജന്‍ധന്‍ അക്കൗണ്ടുകള്‍ !!

ന്യൂഡല്‍ഹി: ആകെ നിക്ഷേപം 80,000 കോടി കടന്ന് പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടുകള്‍. 2016ലെ നോട്ടു അസാധുവാക്കിയതിന് ശേഷമാണ് അക്കൗണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തി തുടങ്ങിയത്. നോട്ട് അസാധുവാക്കുന്നതിന് മുന്‍പ് 45,300 കോടിയായിരുന്നു നിക്ഷേപം. എന്നാല്‍ ഇതിനു ശേഷം നിക്ഷേപം 74,000 കോടിയ്ക്കു മുകളിലെത്തി.

പീന്നീട് നിക്ഷേപത്തില്‍ ഇടിവുണ്ടായെങ്കിലും 2017 മാര്‍ച്ച് മുതല്‍ വന്‍ വര്‍ധനയാണുണ്ടായത്. ഈ വര്‍ഷം ഫെബ്രുവരിയോടു കൂടി നിക്ഷേപം 75,572 കോടിയിലെത്തി. 2017ല്‍ 26.5 കോടി അക്കൗണ്ടുകളുണ്ടായിരുന്ന സ്ഥാനത്ത് ഈ മാസത്തെ കണക്ക് പ്രകാരം 31.45 കോടിയായി വര്‍ധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button