മാണ്ഡല: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാമന്ത്രിയുടെ ഈ പരാമർശം. അദ്ദേഹം മധ്യപ്രദേശിലെ മാണ്ഡലയില്‍ ദേശീയ പഞ്ചായത്തി രാജ് ദിനവുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
read also: മോക്ഷം കിട്ടാതെ സർക്കാർ സ്ഥാപനങ്ങളിലെ ഫയലുകൾ: ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി
കുടുംബത്തില്‍ നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് ബഹുമാനം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. അതുപോലെ ആണ്‍കുട്ടികള്‍ക്ക് ഉത്തരവാദിത്തവും പഠിപ്പിച്ച് നല്‍കണം. അങ്ങനെ ആയാൽ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഒരിക്കലും ബുദ്ധിമുട്ടേറിയ കാര്യമാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരെ കാത്ത് മരണുണ്ടെന്നും ഇക്കാര്യത്തില്‍ സാമൂഹ്യമുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഈ പ്രശ്‌നത്തില്‍ ഒന്നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments